സഹജീവി സ്‌നേഹത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും സാംസ്‌കാരിക വിനിമയങ്ങളുടേയുമെല്ലാം അടിത്തറയായ മലയാളഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനും ഓരോരുത്തർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിന്ധിഘട്ടങ്ങളിൽ ലോകത്തിനാകെ മാതൃകയായ നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭാഷയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പും വിവര-പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.