1970, 1977, 1991, 1996, 2016, 2021 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ ഇരുപത്തിയാറാമത്തെ വയസ്സിലാണ് ആദ്യമായി സഭയില്‍ എത്തുന്നത്. ഇതില്‍ ആദ്യ മൂന്നു തവണകളില്‍ കണ്ണൂരിലെ കൂത്തുപറമ്പ് മണ്ഡലത്തെയും 1996, 2016 വര്‍ഷങ്ങളില്‍ യഥാക്രമം പയ്യന്നൂര്‍, ധര്‍മടം മണ്ഡലങ്ങളെയും അദ്ദേഹം പ്രതിനിധീകരിച്ചു. 2021-ൽ വീണ്ടും ധർമ്മടം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
കൂത്തുപറമ്പ് (1970)
1970ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ തയ്യത്തു രാഘവനെ 743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ പിണറായി വിജയന്‍ മൊത്തം വോട്ട് രേഖപ്പെടുത്തപ്പെട്ടതില്‍ 46.72 ശതമാനം നേടുകയുണ്ടായി.
സമ്മതിദാനാവകാശമുള്ളവർ |
77233 |
സമ്മദിദാനാവകാശം വിനിയോഗിച്ചവർ |
59662 |
വോട്ട് |
59096 |
വോട്ടിംഗ് ശതമാനം |
77.25% |
സ്ഥാനാര്‍ഥികള്‍ |
പാര്‍ട്ടി |
വോട്ട് |
വോട്ട് വിഹിതം |
പിണറായി വിജയന്‍ |
സിപിഐ(എം) |
28281 |
46.72% |
തയ്യാത്ത് രാഘവന്‍ |
പി എസ് പി |
27538 |
45.49% |
പി. ബാലഗംഗാധരന്‍ |
കോൺഗ്രസ് |
4297 |
7.1% |
കെ.സി.നന്ദാദന്‍ |
സ്വതന്ത്രൻ |
422 |
0.7% |
കൂത്തുപറമ്പ് (1977)
1977ലും 1991ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിച്ച പിണറായി വിജയന്‍ ഭൂരിപക്ഷവും വോട്ടുവിഹിതവും ക്രമമായി വര്‍ദ്ധിപ്പിക്കുകയുണ്ടായി. 1977ല്‍ RSPയിലെ അബ്ദുള്‍ ഖാദറിനെതിരെ 4401 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പിണറായി 52.6% വോട്ട് കരസ്ഥമാക്കി.
സമ്മതിദാനാവകാശമുള്ളവർ |
85316 |
സമ്മദിദാനാവകാശം വിനിയോഗിച്ചവർ |
66790 |
വോട്ട് |
65874 |
വോട്ടിംഗ് ശതമാനം |
78.29% |
സ്ഥാനാര്‍ഥികള്‍ |
പാര്‍ട്ടി |
വോട്ട് |
വോട്ട് വിഹിതം |
പിണറായി വിജയന്‍ |
സിപിഐ(എം) |
34465 |
52.6% |
അബ്ദുള്‍ഖാദര്‍ എം. |
ആർ എസ് പി |
30064 |
45.89% |
പി.വി.പ്രഭാകരന്‍ |
സ്വതന്ത്രൻ |
989 |
1.51% |
കൂത്തുപറമ്പ് (1991)
1991ല്‍ ഇത് യഥാക്രമം 12960, 59.4% എന്നീ നിലകളില്‍ വര്‍ദ്ധിച്ചു. കോൺഗ്രസിലെ പി. രാമകൃഷ്ണനെയാണ് ഈ ഘട്ടത്തില്‍ അദ്ദേഹം പരാജയപ്പെടുത്തിയത്.
സമ്മതിദാനാവകാശമുള്ളവർ |
141409 |
സമ്മദിദാനാവകാശം വിനിയോഗിച്ചവർ |
103745 |
വോട്ട് |
100771 |
വോട്ടിംഗ് ശതമാനം |
73.37% |
സ്ഥാനാര്‍ഥികള്‍ |
പാര്‍ട്ടി |
വോട്ട് |
വോട്ട് വിഹിതം |
പിണറായി വിജയന്‍ |
സിപിഐ(എം) |
58842 |
53.43% |
പി. രാമകൃഷ്ണന്‍ |
കോൺഗ്രസ് |
45782 |
41.57% |
ഏക്കാട് പ്രേംരാജന്‍ |
ബിജെപി |
4986 |
4.53% |
അംബിലാട് മോഹനന്‍ |
സ്വതന്ത്രൻ |
519 |
0.47% |
പയ്യന്നൂര്‍ (1996)
1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര് മണ്ഡലത്തില്‍ കൊണ്ഗ്രസ്സിലെ തന്നെ കെ.എന്‍.കണ്ണോത്തിനെ 28000 വോട്ടിന് പരാജയപ്പെടുത്തിയ പിണറായി 59% ലേറെ വോട്ട് നേടിയാണ് നിയമസഭയിലെത്തിയത്.
സമ്മതിദാനാവകാശമുള്ളവർ |
154173 |
സമ്മദിദാനാവകാശം വിനിയോഗിച്ചവർ |
113172 |
സമ്മദിദാനാവകാശം വിനിയോഗിച്ചവർ |
111573 |
വോട്ടിംഗ് ശതമാനം |
73.41% |
സ്ഥാനാര്‍ഥികള്‍ |
സ്ഥാനാര്‍ഥികള്‍ |
വോട്ട് |
വോട്ട് വിഹിതം |
പിണറായി വിജയന്‍ |
സിപിഐ(എം) |
70870 |
59.42% |
കെ.എന്‍.കണ്ണോത്ത് |
കോൺഗ്രസ് |
42792 |
35.88% |
കെ.രാമചന്ദ്രന്‍ |
ബിജെപി |
4577 |
3.84% |
എം. കേശവന്‍ നമ്പൂതിരി |
സ്വതന്ത്രൻ |
493 |
0.41% |
സി.പി. അബ്ദുള്‍ ഷുക്കൂര്‍ |
സ്വതന്ത്രൻ |
343 |
0.29% |
നാരായണന്‍ പാലേരി |
സ്വതന്ത്രൻ |
189 |
0.16% |
ധര്‍മടം (2016)
ഏറ്റവും ഒടുവില്‍ 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിലെ മമ്പറം ദിവാകരനെ 36905 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.
സമ്മതിദാനാവകാശമുള്ളവർ |
1,82,266 |
സമ്മദിദാനാവകാശം വിനിയോഗിച്ചവർ |
1,53,012 |
വോട്ടിംഗ് ശതമാനം |
84.3% |
സ്ഥാനാര്‍ഥികള്‍ |
പാര്‍ട്ടി |
വോട്ട് |
വോട്ട് വിഹിതം |
പിണറായി വിജയന്‍ |
സിപിഐ(എം) |
87329 |
56.84 |
മമ്പറം ദിവാകരന്‍ |
കോൺഗ്രസ് |
50424 |
32.82 |
മോഹനന്‍ മനാന്തേരി |
ബിജെപി |
12763 |
8.31 |
തറമ്മല്‍ നിയാസ് |
എസ് ഡി പി ഐ |
1994 |
1.3 |
ദിവാകരന്‍ എം. തിരുവാതിര |
സ്വതന്ത്രൻ |
354 |
0.23 |
ദിവാകരന്‍ മൂട്ടില്‍ |
സ്വതന്ത്രൻ |
148 |
0.1 |
ധർമ്മടം (2021)
50,123 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ വീണ്ടും ധർമ്മടത്തു നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം വോട്ടുകളുടെ 59.61 ശതമാനം അദ്ദേഹത്തിനു ലഭിച്ചപ്പോൾ രണ്ടാമത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിയായ സി. രഘുനാഥനു ലഭിച്ചത് 28.33 ശതമാനം വോട്ടുകളാണ്.
സ്ഥാനാർത്ഥിയുടെ പേര് |
പാർട്ടി |
വോട്ടുകൾ |
വോട്ട് ശതമാനം % |
പിണറായി വിജയന്‍ |
സിപിഎം |
95,522 |
59.61% |
സി രഘുനാഥ് |
ഐ എൻ സി |
45,399 |
28.33% |
സി.കെ പത്മനാഭന്‍ |
ബിജെപി |
14,623 |
9.13% |
ബഷീർ കണ്ണാടിപ്പറമ്പ |
എസ് ഡി പി ഐ |
2,280 |
1.42% |
വാളയാർ ഭാഗ്യവതി |
സ്വതന്ത്രൻ |
1,753 |
1.09% |
ചൊവ്വ രഘുനാഥൻ |
സ്വതന്ത്രൻ |
137 |
0.09% |
സിപി മെഹറൂഫ് |
സ്വതന്ത്രൻ |
72 |
0.04% |
വാഡി ഹരീന്ദ്രൻ |
സ്വതന്ത്രൻ |
61 |
0.04% |